Advertisement

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി: അമിത് ഷാ

March 4, 2022
2 minutes Read

ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ രാജ്യം ചോരക്കളമാവുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞിരുന്നത്. എന്നാല്‍ ഞങ്ങള്‍ അത് റദ്ദാക്കി. അതിന്റെ പേരില്‍ രാജ്യത്ത് ചോരക്കളിയെന്നല്ല ഒരു ചെറുകല്ല് പോലും അനങ്ങിയില്ല. അതിന് ശേഷം പ്രധാനമന്ത്രി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കിയെന്നും അമിത് ഷാ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. രണ്ട് ചില്ലുകളുള്ള ഒരു കണ്ണടയാണ് അഖിലേഷ് യാദവ് അണിഞ്ഞിരിക്കുന്നത് എന്നും അതില്‍ ഒന്ന് ജാതിയുടേയും മറ്റേത് മതത്തിന്റേതുമാണെന്ന് അമിത് ഷാ പറഞ്ഞു. അഖിലേഷ് യാദവിന്റെ കണ്ണടയിലെ ജാതിയുടെയും മതത്തിന്റെയും ചില്ലുകളിലൂടെ ബിജെപിയെ കാണാന്‍ ആവില്ലെന്നും തങ്ങള്‍ എല്ലാവരുടേയും വികസനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് ഏതെങ്കിലും ഒരാളെ എംഎല്‍എ ആക്കാന്‍ വേണ്ടി മാത്രമല്ലെന്നും കോടിക്കണക്കിന് പിന്നോക്കവിഭാഗങ്ങളുടെ ശോഭനമായ ഭാവിയെ മുന്നില്‍ കണ്ട് കൂടെയാണെന്നും അമിത് ഷാ പറഞ്ഞു.

Story Highlights: After the repeal of Article 370, Modi made Kashmir the crown of India: Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top