Advertisement

ആശങ്കകള്‍ക്ക് വിരാമം; ആര്യയും സൈറയും നാട്ടിലെത്തി

March 4, 2022
2 minutes Read
arya and saira from ukraine

ആശങ്കകള്‍ക്ക് വിരാമവിട്ട് ആര്യയും വളര്‍ത്തു നായ സൈറയും സുരക്ഷിതരായി നാട്ടിലെത്തി. യുക്രൈനില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യയുടെ വളര്‍ത്തുനായയെ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ വിമാനത്തില്‍ കയറ്റിയിരുന്നില്ല. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ആണ് ആര്യയും സൈറയും കൊച്ചിയില്‍ എത്തിയത്.

നായയെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചതോടെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി.

Read Also : റൊമാനിയൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ യുക്രേനിയൻ വിരുന്നുകാരൻ…

ഇതോടെയാണ് വളര്‍ത്തുനായയെ കൂട്ടി തന്നെ ആര്യക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്.സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയ്ക്ക് അഞ്ചുമാസമാണ് പ്രായം. ദിവസങ്ങള്‍ നീണ്ട യാത്രയെ തുടര്‍ന്നുള്ള ക്ഷീണത്തില്‍ സൈറയും വിശ്രമത്തിലാണ്.

Story Highlights: arya and saira from ukraine, v shivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top