ആദ്യ ടെസ്റ്റ്; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ (29), മായങ്ക് അഗർവാൾ (33) എന്നിവരാണ് പുറത്തയത്. ഹനുമ വിഹാരി (30), 100ആം ടെസ്റ്റ് മത്സരം കളിക്കുന്ന വിരാട് കോലി (15) എന്നിവർ ക്രീസിൽ തുടരുകയാണ്.
തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. മോശം പന്തുകളെറിഞ്ഞ ശ്രീലങ്ക ഇന്ത്യയെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. 52 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർമാർ പങ്കാളിയായി. രോഹിത് ശർമ്മയെ പുറത്താക്കിയ ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കുമാരയെ പുൾ ചെയ്ത് സിക്സർ നേടാനുള്ള രോഹിതിൻ്റെ ശ്രമം സുരങ്ക ലക്മലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. മൂന്നാം നമ്പറിൽ വിഹാരിയെത്തി. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. 33 റൺസെടുത്ത മായങ്കിനെവിക്കറ്റിനു മുന്നിൽ കുരുക്കിയ ലസിത് എംബുൽഡേനിയ കൂട്ടുകെട്ട് പൊളിച്ചു.
വിഹാരിക്ക് പിന്തുണയുമായി നാലാം നമ്പറിൽ കോലി എത്തി. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇരുവരും ബാറ്റ് വീശിയപ്പോൾ മൂന്നാം വിക്കറ്റിൽ 29 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തിരിക്കുന്നത്. പേസർമാർ നിരാശപ്പെടുത്തിയപ്പോൾ സ്പിന്നർമാരാണ് ശ്രീലങ്കയെ താങ്ങിനിർത്തുന്നത്.
Story Highlights: india lost 2 wickets srilanka test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here