Advertisement

കെപിസിസി പുനഃസംഘടന, അന്തിമ പട്ടിക: കെ. സുധാകരനും വി.ഡി സതീശനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും

March 4, 2022
1 minute Read

കെപിസിസി പുനഃസംഘടനാ പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത തെളിയുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പാർട്ടിയിൽ മനപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. നാളെയോ മറ്റന്നാളോ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡൻറുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

പാർട്ടിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. പുനഃസംഘടനയിൽ കെ.സി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. അന്തിമ പട്ടിക തയ്യാറാക്കാൻ വേണ്ടിയാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തുന്നത്. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും സുധാകരനുമായി ഭിന്നതയില്ലെന്നും സതീശൻ പറഞ്ഞു.

Story Highlights: opposition-leader-vd-satheesan-will-meet-kpcc-president-k-sudhakaran-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top