Advertisement

‘കെ റെയിലിലൂടെ പിണറായി ലക്ഷ്യമിടുന്നത് അഴിമതി’; ​ഗുണ്ടാ വാഴ്ച കാരണം സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

March 4, 2022
1 minute Read

കേരളത്തിലെ നിയമവാഴ്ച യുക്രൈൻ യുദ്ധം പോലെയാണ്. ​ഗുണ്ടാ വാഴ്ച കാരണം സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഗുണ്ടാ ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ ആദ്യം ഇവിടുത്തെ നിയമവാഴ്ച നന്നാവണം. പദ്ധതികളിൽ സർക്കാരിന് ആകെ എടുത്തു പറയാനുള്ളത് കെ റെയിൽ മാത്രമാണ്. കെ റെയിലിന് കൃത്യമായ വിശദീകരണം നൽകാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയാണ് പിണറായി കെ റെയിലിലൂടെ ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. നിലവിൽ ഉള്ള ട്രെയിനുകളുടെ വേഗത കൂട്ടേണ്ട പ്രശ്‌നമേ കേരളത്തിൽ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി വ്യക്താമാക്കി.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ​ഗുണ്ടകൾ വ്യവസായികളെ കൊല്ലാക്കൊല ചെയ്യുന്നു. ഓരോ ദിവസവും കൊലപാതകവും ഗുണ്ടാ വിളയാട്ടവുമാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ചെറിയ സംരംഭകരാണ് കേരളത്തിൽ വലിയ പ്രശ്നം നേരിടുന്നത്. ദിവസംതോറും ​ഗുണ്ടാവിളയാട്ടം വർധിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: pk-kunhalikutty-against-goonda-attack-and-k-rail-project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top