യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശി ജയന്‍ കെ.രാജന്‍ ആണ് അറസ്റ്റിലായത്.
ഇന്‍ഷുറന്‍സ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയില്‍ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തൃശൂര്‍ വെസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ പിടിയില്‍
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ നഗരത്തോടുചേര്‍ന്ന ഒരു ഹോട്ടലിലെ മുറിയില്‍ വച്ച് സംസാരിക്കുന്നതിനിടയില്‍ പ്രതി യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ പീഡിപ്പിക്കുകയായിരുന്നു.സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രീത് ആര്‍.എസ്, അഭീഷ് ആന്റണി എം, അനില്‍കുമാര്‍ പി.സി, ജോസ് പോള്‍ എന്നിവരുടെ നേ
തൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Story Highlights: rape case arrest, trissur, stop rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here