യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി റഷ്യ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി റഷ്യ. ഖാര്‍ക്കിവിലും സുമിയിലും കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ബസുകള്‍ സജ്ജമാണെന്നും അവര്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് 150 ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക്് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.
Read Also : ‘യുക്രൈൻ കീഴടക്കുക ലക്ഷ്യം’ : വ്‌ളാദിമിർ പുടിൻ
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി ആണ് (21) യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഈ വിയോഗ വാര്‍ത്ത ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യം മുക്തിനേടും മുന്‍പേയാണ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
യുക്രൈന്‍ പൂര്‍ണമായും കീഴടക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റുമായി നടത്തി ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും പുടിന്‍ പറയുന്നു.
Story Highlights: Students trapped in Ukraine will be rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here