മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം എന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് ധര്‍ണ

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് ധര്‍ണ നടത്തും. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ അക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ആരോപിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം സെക്രട്ടേറിയറ്റ്, എറണാകുളം, കോഴിക്കോട് കളക്ട്രേറ്റുകള്‍ ഉള്‍പ്പടെ മൂന്ന് കേന്ദ്രങ്ങളിലായാണ് സമരം നടക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുക്കും.
Read Also : സില്‍വര്‍ ലൈന് എതിരായ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന്
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് 7 ന് ”കെ റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭവും സംഘടിപ്പിക്കും. രാവിലെ 11 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും.
Story Highlights: UDF strike today, vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here