കോലിയുടെ 100ആം ടെസ്റ്റ്; ആദരിച്ച് ഇന്ത്യൻ ടീം

100ആം ടെസ്റ്റ് മത്സരത്തിനിറങ്ങിയ വിരാട് കോലിയെ ആദരിച്ച് ഇന്ത്യൻ ടീം. ശ്രീലങ്കക്കെതിരായ മത്സരത്തിനു മുൻപാണ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കോലിയെ സ്റ്റേഡിയത്തിൽ വച്ച് ടീം ആദരിച്ചത്. പരിശീലകൻ രാഹുൽ ദ്രാവിഡ് കോലിക്ക് പ്രത്യേക തൊപ്പി സമ്മാനിച്ചു. കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമ്മയും കോലിക്കൊപ്പം ഗൗണ്ടിൽ ഉണ്ടായിരുന്നു. ഗ്യാലറിയിൽ കോലിയുടെ ബാല്യകാല പരിശീലകനും കുടുംബാംഗങ്ങളും ചരിത്ര നിമിഷത്തിനു സാക്ഷിയായി.
ഒരു ടെസ്റ്റ് മത്സരം കളിക്കണമെന്ന ആഗ്രഹത്തോടെയാണ് താങ്കൾ കളി ആരംഭിച്ചത്. ഇപ്പോൾ അത് 100 ടെസ്റ്റുകളിൽ എത്തിനിൽക്കുന്നു എന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാനാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല എന്ന് കോലി പ്രതികരിച്ചു. ഇതൊരു വിലപെട്ട നിമിഷമാണ് എന്നും കോലി പറഞ്ഞു.
Story Highlights: virat kohli 100th test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here