‘ഞാനാണ് ഡിക്ലയർ ചെയ്യാൻ ആവശ്യപ്പെട്ടത്’; വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജ

ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ താനാണ് ആവശ്യപ്പെട്ടതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരെ ജഡേജ 175ൽ നിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത് സമൂഹമാധ്യമങ്ങളിൽ പരക്കെ വിമർശിക്കപ്പെട്ടിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെയുമൊക്കെ വിമർശനങ്ങളുയർന്നു. എന്നാൽ, ഇതിനെയൊക്കെ തള്ളിയാണ് ജഡേജ രംഗത്തെത്തിയത്.
“ബൗൺസ് വ്യത്യസ്തമാണെന്നും പന്തുകൾ ടേൺ ചെയ്യുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അവരെ ഇപ്പോൾ തന്നെ ബാറ്റിംഗിമയക്കണമെന്ന സന്ദേശം ഞാൻ നൽകി. അഞ്ച് സെഷനുകളായി ഫീൽഡ് ചെയ്ത് അവർ ആകെ തളർന്നിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടായേക്കും. അതുകൊണ്ട് വേഗം ഡിക്ലയർ ചെയ്ത് അവർ ബാറ്റിംഗിനു ക്ഷണിക്കുകയായിരുന്നു ലക്ഷ്യം.”- ജഡേജ പറഞ്ഞു. മത്സരത്തിൽ 175 റൺസെടുത്ത് ജഡേജ പുറത്താവാതെ നിന്നു. താരത്തിൻ്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ ആയിരുന്നു ഇത്.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഇന്ത്യയുടെ 574/8 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആർ അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. പാത്തും നിസ്സങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ.
Story Highlights: I Asked Team To Declare: Ravindra Jadeja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here