Advertisement

ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന ആരോപണം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം

March 5, 2022
Google News 1 minute Read

യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ ആരോപണത്തെ വീണ്ടും തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എന്നാല്‍ ആരും അവരെ ബന്ദികളാക്കിയിരിക്കുകയല്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

20,000 ഇന്ത്യക്കാരെ ഇതുവരെ യുക്രൈന്‍ അതിര്‍ത്തി കടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനിലുണ്ട്. അവസാന വിദ്യാര്‍ത്ഥിയേയും നാട്ടിലെത്തിക്കുന്നതുവരെ ഓപ്പറേഷന്‍ ഗംഗ തുടരുമെന്നും അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എത്തിയ വിമാനങ്ങളുടെ എണ്ണം 50 കടന്നു. ഇതുവരെ 12,000 പേരെയാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ചത്. ഇന്ന് 16 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്നലെ മാത്രം നാലായിരം പേരാണ് നാട്ടിലെത്തിയത്.

ഇന്ന് പുലര്‍ച്ചെ എയര്‍ ഏഷ്യ വിമാനത്തില്‍ 170 പേരുടെ സംഘം ഡല്‍ഹിയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറുകളില്‍ 18 വിമാനങ്ങളിലായി 4000 ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചു. ഇന്നലെ മാത്രം മൂന്നു വിമാനങ്ങളിലായി 513 മലയാളികളെ കേരളത്തില്‍ എത്തിച്ചതായി ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 48 വിമാനങ്ങളിലായി പതിനായിരത്തോളം ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചത്.റഷ്യന്‍ അതിര്‍ത്തി ഉടന്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു .പിസോചിനില്‍ നിന്ന് ലിവിവിലേക്ക് ബസ് മാര്‍ഗമാണ് വിദ്യാര്‍ഥികളെ എത്തിക്കാന്‍ തീരുമാനം. സുമിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളോട് ഒപ്പമുണ്ടെന്നും,പരിഹാരം കണ്ടെത്താന്‍ ശ്രമം നടക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Story Highlights: india again rejection claim hostage indian students ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here