ഇമചിമ്മും വേഗത്തിൽ തകർന്നത്, ഒരു പതിറ്റാണ്ടിന്റെ പ്രയത്നം

അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ യുദ്ധത്തിൽ തകരുന്ന യുക്രൈൻ ജനതയ്ക്ക് പറയാൻ നിരവധി കഥകളുണ്ട്. അക്കൂട്ടത്തിൽ ഒരു കഥയാണ് ഖാർകിവ് മൃഗശാലയ്ക്ക് പങ്കുവെയ്ക്കാനുള്ളത്. ഖാർകിവിന്റെ ഫെൽഡ്മാൻ ഇക്കോപാർക്ക് നിർമ്മിക്കാൻ 10 വർഷമെടുത്തു. ഇതാണ് നിമിഷനേരം കൊണ്ട് റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നത്.
ഏകദേശം 2,000 മൃഗങ്ങൾ വസിക്കുന്ന ഈ മൃഗശാല നഗരത്തിന് പുറത്ത് 354 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നു. യുദ്ധം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും, അവരത് ആസ്വദിച്ച് കഴിക്കുന്ന വീഡിയോയും മൃഗശാലയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. അടുത്ത ദിവസം ഉണ്ടായ മിസൈൽ ആക്രമണത്തിൽ മൃഗങ്ങൾ കൊല്ലപ്പെടുകയും മറ്റുള്ളവയ്ക് പരുക്കേൽക്കുകയും ചെയ്തു.
അധിനിവേശത്തിന്റെ ആദ്യ ദിവസം റഷ്യൻ ഷെല്ലാക്രമണത്തിൽ കുരങ്ങുകൾ, മുള്ളൻപന്നികൾ, റാക്കൂണുകൾ എന്നിവയുടെ ഗ്ലാസ് കൂടുകൾ തകർത്തു. പരുക്കേറ്റ മൃഗങ്ങളിൽ പലതും ചത്തു. മഴപോലെ പെയ്തിറങ്ങിയ മിസൈലുകൾക്ക് ഇടയിലും ചിലതിനെ രക്ഷിച്ച് മൃഗപാലകർ കാട്ടിലേക്ക് അയച്ചു. എന്നാൽ ഒരു യുദ്ധത്തിനുപോലും പുതുജീവൻ പിറക്കുന്നത് തടയാനാവില്ല. മൃഗശാലയിലെ കിയാങ്‌സ് ഒരു കുഞ്ഞിനെ പ്രസവിച്ചു. ഖാർകിവ് മൃഗശാലയ്ക്ക് കീവിന്റെ മൂന്നര ഇരട്ടി വലുപ്പമുണ്ട്. പകുതിയോളം മൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ്.
Story Highlights: kharkiv-zoo-a-decade-to-build-destroyed-in-a-day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here