വനിതകള്‍ നിയന്ത്രിക്കുന്ന ഗാഡ്ജറ്റ് റിപ്പയറിംഗ് ആന്‍ഡ് സര്‍വീസിംഗ് സെന്ററുമായി മൈജിയെത്തുന്നു

വനിതകള്‍ നിയന്ത്രിക്കുന്ന ഗാഡ്ജറ്റ് റിപ്പയറിംഗ് ആന്‍ഡ് സര്‍വീസിംഗ് സെന്ററിന് തുടക്കമിടാനൊരുങ്ങി മൈജി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങുന്നത്. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8ന് കോഴിക്കോട് തൊണ്ടയാട് സെന്ററില്‍ രാവിലെ 10ന് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
Read Also : മൊബൈല്‍ ഫോണുകളുടെ വിലകുറച്ച് മൈജി
ഗാഡ്ജറ്റ് റിപ്പയറിംഗ് മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 13 വനിതകളെ തെരഞ്ഞെടുത്ത് സര്‍ഫസ് മൗണ്ട് ടെക്‌നോളജി, മൊബൈല്‍ഫോണ്‍ സാങ്കേതികവിദ്യ എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കി ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. ഒരാള്‍ക്ക് ഒരു ലക്ഷത്തോളം ചെലവ് വരുന്ന പരിശീലനമാണ് സൗജന്യമായി നല്‍കിയതെന്ന് മൈജി കെയര്‍ വകുപ്പ് മേധാവി മുഹമ്മദ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വനിതകള്‍ക്ക് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലാണ് പരിശീലനം മല്‍കിയത്. വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, മൈജിയുടെ സേവനങ്ങള്‍ കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: my g arrives with a women-managed gadget repairing and servicing center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here