സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും; സത്യപ്രതിജ്ഞക്ക് ശേഷം നന്ദി അറിയിച്ച് ചെന്നൈ മേയർ

സത്യപ്രതിജ്ഞക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നന്ദി പറഞ്ഞ് ചെന്നൈ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിത് പ്രിയാ രാജൻ. സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും.
“ഞാനൊരു ദളിത് വനിതയാണ്. മുഖ്യമന്ത്രി സ്റ്റാലിനാണ് എനിക്ക് മേയറാവാൻ അവസരം നൽകിയത്. അദ്ദേഹത്തിന് ഒരുപാട് നന്ദി. സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും”- പ്രിയ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 28 വയസ്സുകാരിയായ പ്രിയ ചെന്നൈമേയറായി തെരഞ്ഞൈടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മൂന്നാമത്തെ വനിതയുമാണ്.
എംകോം ബിരുദദാരിയുമായ പ്രിയാ രാജൻ ഡി.എം.കെയുടെ ടിക്കറ്റിൽ മത്സരിച്ചാണ് വിജയിച്ചത്. ഇതിനുമുമ്പ് രണ്ടു വനിതകൾ മാത്രമാണ് കോർപ്പറേഷന്റെ തലപ്പത്തിരുന്നിട്ടുള്ളത്. താരാ ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ് മുമ്പ് മേയറായിരുന്ന വനിതകൾ. നോർത്ത് ചെന്നൈയിലെ തിരു.വി.കാ നഗറിൽനിന്നുള്ള പ്രിയ 74ാം വാർഡിൽ നിന്നാണ് വിജയിച്ചത്.
Story Highlights: priya-rajan-after-oath-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here