ശ്രീനഗറിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി; ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നു

ജമ്മു കശ്മീരിലെ ശ്രീനഗറിലെ അലംഗരി മാർക്കറ്റിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി. ബോംബുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരിഭ്രാന്തരായ ആളുകൾ സുരക്ഷാ സേനയെ വിവരമറിയിച്ചു. സ്ഥലത്ത് പൊലീസും സൈനികരും ബോംബ് സ്‌ക്വാഡും പരിശോധ നടത്തുകയാണ്. ഉച്ചയ്ക്ക് ശേഷമാണെന്ന് വസ്തു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ശ്രീനഗറിലെ തിരക്കേറിയ അലംഗരി മേഖലയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരന്നിരുന്നു. സംശയാസ്പദമായ ഈ വസ്തു റോഡിന് നടുവിലെ ഡിവൈഡറിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സ്ഥലത്തെത്തിയ സുരക്ഷാസേന പ്രദേശം മുഴുവൻ വളയുകയും ഹൈവേയിൽ വാഹന ഗതാഗതം തടയുകയും ചെയ്തു.
തിരക്കേറിയ പ്രദേശമായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബോംബ് സ്ക്വാഡിലെ സൈനികർ വസ്തു അവിടെ നിന്ന് നീക്കം ചെയ്യുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ബാഗിലെ മെറ്റീരിയലിന്റെ തരം സംബന്ധിച്ച് വിവരങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം, സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സഹായത്തോടെ ആരാണ് ഈ വസ്തു ഇവിടെ വെച്ചതെന്ന് പരിശോധിച്ചുവരികയാണ്.
Story Highlights: suspicious-object-found-in-srinagars-alamgari-bazar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here