റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരം; ടി. പി ശ്രീനിവാസന്‍

റഷ്യ യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസന്‍. ഇന്ത്യ എന്നും സമാധാനത്തോടെ ശാന്തമായാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണ്’. ടി. പി ശ്രീനിവാസന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘നേരത്തെ തന്നെ സമാധാനത്തിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഈയൊരു ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ തന്നെയാണ് യുക്രൈനില്‍ നിലവില്‍ അവശേഷിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും. അവരെ തിരികകെയെത്തിക്കാന്‍ തന്നെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
ആദ്യം കുട്ടികളാണ് യുദ്ധമില്ല, വരുന്നില്ല എന്നൊക്കെ പറഞ്ഞിരുന്നത്. പക്ഷേ അവരെയും കുറ്റം പറയാനാകില്ല. അതേ കുട്ടികള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ രക്ഷാദൗത്യം വൈകുന്നു എന്നൊക്കെ പറയുന്നത്’. ടി. പി ശ്രീനിവാസന്‍ പറഞ്ഞു.
മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം.ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു.
Read Also : അധിനിവേശം പത്താം ദിനം: സെലന്‍സ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും
ഇന്ത്യന്‍ സമയം രാവിലെ 12. 30 മുതല്‍ അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.
Story Highlights: tp sreenivasan, Russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here