Advertisement

270 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

March 5, 2022
2 minutes Read

നാഗര്‍കോവിലില്‍ 270 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം മിതൃമ്മല തനിമൂട് സ്വദേശി ബാബു സുധീഷ് (33), പാറക്കോട്ടുകോണം സ്വദേശി വിനു (49) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

Read Also : അച്ഛനെ മകന്‍ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കന്നുമാമൂട്ടിലെ ഗോഡൗണില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

പ്രതികളില്‍ നിന്ന് 270 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 5 മൊബൈല്‍ഫോണുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. പളുകല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Story Highlights: Two arrested with 270 kg of banned tobacco products

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top