Advertisement

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; കണ്ണൂരില്‍ യുവാവ് കൊല്ലപ്പെട്ടു

March 6, 2022
Google News 1 minute Read

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂരിലെ പഴയങ്ങാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. വെങ്ങര ഇഎംഎസ് മന്ദിരത്തിന് സമീപമുള്ള പുതിയപുരയില്‍ വീട്ടില്‍ വിപിന്‍ (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സഹോദരന്റെ മര്‍ദനമേറ്റ വിപിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വീട്ടില്‍ ചേട്ടനും അനിയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Read Also : ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍

ഗുരുതരമായി പരിക്കേറ്റ വിപിനെ പരിയാരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിന് ശേഷം വൈകാതെ തന്നെ വിപിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here