യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ് നാളെ ഇന്ത്യയിലേക്ക് മടങ്ങും

റഷ്യന്‍ അധിനിവേശതിനിടെ യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ് നാളെ ഇന്ത്യയിലേക്ക് മടങ്ങും. സംഘർഷത്തിനിടെ ഹർജോത് സിംഗിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടിരുന്നു. ഫെബ്രുവരി 27 നാണ് ഹർജോത് സിംഗിന് വെടിയേറ്റത്. ഇതിനിടെ യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ ഹർജോത് സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചിരുന്നു. നിരവധി തവണ വെടിവച്ചു. തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്. ഇനിയെങ്കിലും രക്ഷിക്കാൻ എംബസി തയാറാകണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ഹർജോത് സിംഗ് പറഞ്ഞിരുന്നു
റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിംഗിന് വെടിയേൽക്കുന്നത് . അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്. യുക്രെയ്നില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും പലയിടത്തും വീടുകളില്‍ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയില്‍ കഴിയുകയാണ് അവരെന്നും ഹർജോത് സിംഗ് പ്രതികരിച്ചിരുന്നു.
അതേസമയം യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുക്രൈന് ഒഴിപ്പിക്കല്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അറിയിച്ചിരുന്നു. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണെന്നും മോദി വ്യക്തമാക്കി.
Story Highlights: Indian student shot at and injured in Ukraine to return tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here