മുസ്‌ലിം ലീഗിനെ സംബന്ധിച്ച് തങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല; പി.എം.എ. സലാം

എനിക്ക് മാത്രമല്ല കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ആകമാനം ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. അതിൽ മതപരമായോ, രാഷ്രീയപരമായോ അഭിപ്രായ വ്യതാസങ്ങൾ മാറ്റിവച്ചാൽ അദ്ദേഹം എല്ലാവരുടെയും നേതാവായിരുന്നു.
കേരളത്തിലെ മതേതര ജനിതിപത്യത്തിന് ഒരു കരുതായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ എന്ത് അഭിപ്രായ വ്യതാസങ്ങൾ വന്നാലും ഹൈദരലി ശിഹാബ് തങ്ങൾ എന്നത് അവസാന വാക്കായിരുന്നു. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ വാക്ക് അത് ലീഗിനെ സംബന്ധിച്ച് ആദ്യവും അവസാനവും അത് തന്നെ ആയിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടു. ഞങ്ങൾ എല്ലാവരും കഴിഞ്ഞ ദിവസം അവിടെ ഉണ്ടായിരുന്നു. തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്.ആരോഗ്യ നില മെച്ചപ്പെട്ടതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ സ്ഥിതി മോശമാകുകയായിരുന്നെന്നാണ് ആളുപത്രിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണവിവരം അറിയുന്നു. തുടർന്ന് യാത്ര മതിയാക്കി തിരിച്ചുപോരുകയായിരുന്നു.
അദ്ദേഹത്തിന്റെ മരണം സമുദായത്തെ സംബന്ധിച്ച് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ചെറുപ്പം മുതലെയുള്ള ബന്ധമാണ്. ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ സൗമ്യനായാണ് ഹൈദരലി ശിഹാബ് തങ്ങൾ എല്ലാകാലത്തും അറിയപ്പെട്ടത്. വളരെ സ്വാത്വികനായിരുന്നു. മതപരമായ കാര്യങ്ങളിൽ കൂടുതൽ മുഴുകിയായിരുന്നു ജീവിതം. ദൈവത്തിന്റെ വിധിക്ക് മുന്നിൽ വേറൊന്നും ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights: pma salam-about-hyderali-shihab-thangal-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here