ഗായത്രിയും പ്രവീണും തമ്മിൽ അടുപ്പമുണ്ടായിരുന്നു; തമ്പാനൂരിലെ ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

തമ്പാനൂരിലെ ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ഗായത്രിയും പ്രവീണും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.
ഇന്നലെ രാവിലെ പത്തോടെ പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തു. പന്ത്രണ്ടുമണിയോടെ ഗായത്രിയും മുറിയിലെത്തി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഹോട്ടല്‍മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ട വിവരം പ്രവീണ്‍ തന്നെ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു. ജുവലറി ജീവനക്കാരായിരുന്ന പ്രവീണും ഗായത്രിയും പ്രണയത്തിലായിരുന്നു. പ്രവീണ്‍ ഗായത്രിയെ വിവാഹം കഴിച്ചതായി വിവരമുണ്ട്. പള്ളിയില്‍ നടന്ന വിവാഹഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രവീണിനെ ജോലിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Story Highlights: Police say woman’s death in hotel room in Thampanoor is murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here