Advertisement

“തെരഞ്ഞെടുപ്പുകൾ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല”: മോദിക്കെതിരെ പ്രിയങ്ക

March 6, 2022
1 minute Read

ഉത്തർപ്രദേശ് സർക്കാർ വികസനത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നില്ലെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പുകൾ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല, ജനങ്ങളുടെ പ്രശ്‌നങ്ങൾ മുൻനിർത്തിയുള്ളതാകണം. രാഷ്ട്രീയക്കാർ മതത്തെയും ജാതിയെയും കുറിച്ച് സംസാരിക്കുന്നത് ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും പ്രിയങ്ക പറഞ്ഞു.

യുപി രാഷ്ട്രീയത്തിൽ യഥാർത്ഥ മാറ്റം ഉണ്ടാകുന്നത് വരെ സംസ്ഥാനത്തിൻ്റെ പക്ഷം വിടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പോരാടുന്നത് തുടരും. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ജനാധിപത്യത്തിൽ അധികാരം ജനങ്ങളുടെ കൈകളിലാണ്. ഗാസിപൂരിൽ തെരഞ്ഞെടുപ്പിന്റെ അവസാന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

“മൂന്ന് വർഷം മുമ്പ്, ഞാൻ ഉത്തർപ്രദേശിൽ വന്നപ്പോൾ, ഇന്ന് പാർട്ടി വിട്ട ചില വലിയ നേതാക്കൾ എന്റെ അടുക്കൽ വന്നിരുന്നു. തന്നോട് ഇവിടെ നിന്ന് പോകാൻ അവർ ഉപദേശിച്ചു. സഹോദരൻ രാഹുൽ ഗാന്ധിയോട് സംസാരിച്ചു. ഉത്തർപ്രദേശിൽ പോയി യുദ്ധം ചെയ്യൂ, ജനങ്ങൾ കഷ്ടപ്പെടുന്നതും അതിക്രമങ്ങൾ നടക്കുന്നതും ഓർക്കുക, അവിടെ പോയി ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പോരാടുക എന്ന് രാഹുൽ എന്നോട് പറഞ്ഞു” – പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.

പൊതുയോഗത്തിന് ശേഷം ജൗൻപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി നദീം ജാവേദിനെ പിന്തുണച്ച് സംഘടിപ്പിച്ച റോഡ് ഷോയിൽ കോൺഗ്രസിന് വോട്ട് ചെയ്യാൻ പ്രിയങ്ക ജനങ്ങളോട് അഭ്യർത്ഥിച്ചു.

Story Highlights: priyanka-holds-congress-show-in-uttar-pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top