Advertisement

യാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട; സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

March 6, 2022
Google News 1 minute Read

സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു

മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി. അതേസമയം മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നത് തുടരും. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കലും ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുക്കാതെ രാജ്യത്തേക്ക് വരുന്നവർ, സന്ദർശക, വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ എന്നിവർ നിർബന്ധിത ക്വാറന്റീനിൻ കഴിയണമെന്ന വ്യവസ്ഥയും സൗദിയിലേക്ക് വരുന്നതിന് മുമ്പ് പിസിആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

Story Highlights: Saudi Arabia scraps mandatory PCR, quarantine for arrivals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here