‘നീതിനിഷ്ഠയോടെയുള്ള സമീപനങ്ങള്‍ കൊണ്ട് മാതൃകയായ വ്യക്തി’; ശിഹാബ് തങ്ങളെ അനുസ്മരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശിഹാബ് തങ്ങളുടെ വേര്‍പാട് തികച്ചും ദുഃഖകരമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആരോടും അമിതമായ സംഭാഷണങ്ങളോ അമിതമായ പ്രകടനങ്ങളോ ഇല്ലായിരുന്നെങ്കിലും ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിരുന്ന വ്യക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് തിരുവഞ്ചൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ജനകീയ വിഷയങ്ങളിലെ നീതിനിഷ്ഠയോടെയുള്ള സമീപനത്തില്‍ ശിഹാബ് തങ്ങള്‍ ജനസമൂഹത്തിന് മാതൃകയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ബുദ ബാധിതനായി അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത്. ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം മതകാര്യങ്ങളെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട്.
Story Highlights: thiruvanchoor radhakrishnan on hyderali shihab thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here