ഉത്തർപ്രദേശിൽ കുട്ടിയെ കടുവ ആക്രമിച്ചു; പിടികൂടാൻ വനംവകുപ്പ് സംഘം

ഉത്തർപ്രദേശിലെ ഇറ്റായിൽ ശീതൽപൂർ ബ്ലോക്ക് പ്രദേശത്തെ നാഗ്ല സമാൽ ഗ്രാമത്തിൽ കടുവ ഇറങ്ങി. ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 11 കാരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു, മറ്റൊരാൾക്ക് നിസാര പരുക്കേറ്റു.
നാഗ്ല സമാൽ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. എവിടെ നിന്നാണ് കടുവ വന്നതെന്ന് വ്യക്തമല്ല. ഗ്രാമത്തിലെ വയലിൽ കഴിഞ്ഞ മൂന്ന് ദിവസമായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഗ്രാമവാസികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പിനിടെയാണ് കടുവ ഇറങ്ങിയത്.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ വടിയുമായി തടിച്ചുകൂടി പൊലീസിനെ വിവരം അറിയിച്ചു. പിടികൂടാൻ വനംവകുപ്പ് സംഘത്തെയും വിളിച്ചിട്ടുണ്ട്. കടുവയെ രക്ഷിക്കാൻ ആഗ്രയിൽ നിന്നുള്ള രക്ഷാസംഘത്തെ വിളിച്ചതായി വനംവകുപ്പ് അറിയിച്ചു.
Story Highlights: up-child-attacked-by-tiger-in-etah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here