വിവാഹാലോചന നിരസിച്ചതിന് യുവതിയുടെ കരണത്തടിച്ചു; യുവാവ് പിടിയില്‍

വിവാഹാലോചന നിരസിച്ചതിന് യുവതിയെ ശാരീരികമായി ഉപദ്രവിച്ച് മാനഹാനി വരുത്തിയ യുവാവ് പിടിയിലായി. കൊല്ലത്താണ് സംഭവം. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനില്‍ സന്തോഷാണ് (27) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
മാനസികമായി യോജിപ്പില്ലാത്തതിനാല്‍ യുവതി സന്തോഷുമായുള്ള വിവാഹാലോചന നേരത്തേ നിരസിച്ചിരുന്നു. ഇതിന് ശേഷം യുവതിയെ പല ദിവസങ്ങളിലും സന്തോഷ് പിന്തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം 15നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
Read Also : ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍
യുവതി വീട്ടിലേക്ക് വരുന്ന ഇടവഴിയില്‍ സന്തോഷ് കാത്തുനിന്നു. യുവതി കടന്നുപോയ ശേഷം സ്‌കൂട്ടറില്‍ പിന്നാലെയെത്തി തടഞ്ഞുനിറുത്തി. അതിന് ശേഷം അസഭ്യം പറയുകയും വലത് കവിളില്‍ ശക്തിയായി അടിക്കുകയുമായിരുന്നു. യുവതി തടയാന്‍ ശ്രമിച്ചപ്പോള്‍ തുടര്‍ച്ചയായ മര്‍ദ്ദനമുണ്ടായി. വീണ്ടുമുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ കൈവിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
Story Highlights: Young woman slapped for refusing marriage proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here