Advertisement

അഫ്ഗാൻ വനിതകൾക്കായി ശബ്ദമുയർത്തിയ പെൺകുട്ടി; ടൈംസ് മാഗസിന്റെ വുമൻ ഓഫ് ദി ഇയറായി അഫ്ഗാൻ മാധ്യമപ്രവർത്തക സാഹ്റ ജോയ…

March 7, 2022
Google News 2 minutes Read

ടൈം മാഗസിൻ വുമൺ 2022 ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുക്കപ്പെട്ട് അഫ്ഗാൻ മാധ്യമ പ്രവർത്തക സാഹ്റ ജോയ. സാഹ്റ ജോയയുടെ ഏറെ ലോകശ്രദ്ധ പിടിച്ചുപറ്റിയ റിപ്പോർട് ആയിരുന്നു അഫ്ഗാൻ വനിതകളുടെ ജീവിതത്തെ പറ്റി സാഹ്‌റ തയ്യാറാക്കിയത്. എത്ര ദുസ്സഹമായ ജീവിതമാണ് അഫ്ഗാൻ വനിതകൾ നയിക്കുന്നതെന്ന് അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇപ്പോൾ യുകെയിൽ അഭയാർത്ഥിയായി താമസിക്കുകയാണ് സാഹ്‌റ.

ടൈം മാഗസിന്റെ 2022ലെ വുമൻ ഓഫ് ദ് ഇയറായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാഹ്റ ജോയ ഇപ്പോൾ. താലിബാനു കീഴിലുള്ള സ്ത്രീകളുടെ ജീവിതം എത്ര ദുസ്സഹമാണെന്ന് റിപ്പോർട്ടുകളിലൂടെ അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. യുകെയിൽ നിന്ന് ഇപ്പോഴും അഫ്ഗാൻ വനിതകൾക്കായി പ്രവർത്തിക്കുകയാണ് സാഹ്‌റ. അഫ്ഗാനിസ്ഥാനിലെ വനിതാ മാധ്യമ പ്രവർത്തകരുടെ സംഘം നൽകുന്ന റിപ്പോർട്ടുകൾ യുകെയിൽ നിന്നാണ് ജോയ പ്രസിദ്ധീകരിക്കുന്നത്. 2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ സ്ത്രീകളുടെ ജീവിതം ദുരിതപൂർണമായി.

താലിബാന്റെ ഭരണത്തിൽ വിവാഹ മോചിതരായ സ്ത്രീകളും വനിതാ പൊലീസ് ഓഫിസർമാരും നേരിട്ട ആക്രമണങ്ങളെ കുറിച്ച് സാഹ്‌റ തുറന്നെഴുതി. കാബൂളിൻ നിന്നും ലണ്ടനിലെത്തിയ ശേഷവും താലിബാനെതിരെ തന്റെ പോരാട്ടം തുടരുകയാണ് സാഹ്‌റ. 2020 ലാണ് സാഹ്‌റ വാർത്ത ഏജൻസി തുടങ്ങിയത്. റുക്ഷാന വാർത്താ ഏജൻസി എന്ന പേരിട്ടിരിക്കുന്ന വാർത്ത ഏജൻസി അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ വാർത്താ ഏജൻസിയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കായും അവിടുത്തെ അനീതിക്കെതിരെ സംസാരിക്കാനും എഴുതാനും തുടങ്ങിയതോടെ സാഹ്‌റ ജോയയ്ക്കും കൂടെയുള്ള വനിതാ മാധ്യമപ്രവർത്തകരുടെ സംഘത്തിനും എതിരെ ഭീഷണികളും ആക്രമണങ്ങളും ഉയർന്നു. പിന്നീട് അവർ രഹസ്യമായാണ് ജോലികൾ ചെയ്തിരുന്നത്. ഒരു വനിതയായി അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്നത് വളരെയേറെ പ്രയാസമാണ്. ഒരു മാധ്യമ പ്രവർത്തക കൂടിയാകുമ്പോൾ ആ ബുദ്ധിമുട്ട് ഇരട്ടിക്കും. വളരെ ശക്തമായാണ് അവിടുത്തെ അവസ്ഥ സാഹ്‌റ ലോകത്തെ അറിയിച്ചത്.

Story Highlights: Afghan journalist zahra joya among times women of the year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here