കരയുന്നത് മനുഷ്യർ മാത്രമല്ല, യുദ്ധഭൂമിയിൽ അകപ്പെടുന്ന മൃഗങ്ങളും; വന്യജീവികളെ പോളണ്ടിലേക്ക് മാറ്റി തുടങ്ങി…

യുദ്ധം ബാധിക്കുന്നത് മനുഷ്യനെ മാത്രമല്ല. ആ ഭൂമിയിൽ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ കെല്പുണ്ട് അതിന്. യുദ്ധം തീർന്നാലും അതിന്റെ അനന്തരഫലങ്ങളിൽ നിന്ന് എന്ന് മോചനം നേടാൻ സാധിക്കുമെന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും. യുദ്ധഭൂമിയിലെ ദയനീയ ദൃശ്യങ്ങളാണ് ചുറ്റും. ചോര വീണ മണ്ണിൽ നിന്ന് ആളുകൾ ജീവനും കൊണ്ട് രക്ഷതേടുകയാണ്. തങ്ങളുടെ അരുമകൾ ഇല്ലാതെ തിരിച്ചുവരില്ലെന്ന് പറയുന്നവരെയും യുക്രൈനിന്റെ മണ്ണിൽ നമ്മൾ കണ്ടു. യുദ്ധഭൂമിയിൽ നിന്ന് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും രക്ഷപെടുത്തേണ്ടതുണ്ട്. മൃഗശാലയില്‍നിന്ന് പക്ഷിമൃഗാദികളെയും മാറ്റിത്തുടങ്ങി
രണ്ട് ദിവസത്തെ കഠിനയാത്രയ്ക്കുശേഷമാണ് കീവിലെ മൃഗശാലയിൽ നിന്ന് ആറു സിംഹങ്ങളെയും ആറു കടുവകളെയും പോളണ്ടിലെ വന്യജീവിസംരക്ഷണകേന്ദ്രത്തില്‍ സുരക്ഷിതമായി എത്തിച്ചത്. ആയിരം കിലോമീറ്ററിലധികമാണ് അവർ റോഡ് മാര്‍ഗം സഞ്ചരിച്ചു. പോരാട്ടവും സ്ഫോടനവും നടക്കുന്ന ഷൈട്ടോമിര് വഴിയുള്ള യാത്ര ഒഴിവാക്കിയാണ് വ്യാഴാഴ്ച അവരെ പോളണ്ടിൽ എത്തിച്ചത്.
എന്നാൽ യാത്രയ്ക്കിടെ അപായ സന്ദർഭങ്ങളുമായി നേരിടേണ്ടി വന്നെങ്കിലും അവരെയെല്ലാം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിച്ചു. യാത്രയ്ക്കിടെ റഷ്യന്‍ ടാങ്കുകളുമായി മുഖാമുഖമെത്തിയ സന്ദര്‍ഭങ്ങളും പോരാട്ടമേഖലയിലൂടെ കടന്നുപോകേണ്ട സാഹചര്യവുമുണ്ടായി. കടുവയും സിംഹവും കൂടാതെ രണ്ട് കാട്ടുപൂച്ചകളും ഒരു കാട്ടുനായയുമാണ് ട്രക്കിലുണ്ടായിരുന്നത്. പോളണ്ട് അതിര്‍ത്തിയിലെത്തിയശേഷം മറ്റൊരു ട്രക്കിലേക്ക് മാറ്റിയാണ് അവരെ വന്യജീവികേന്ദ്രത്തിലെത്തിച്ചത്.
Story Highlights: Animals Evacuated From Ukraine To Poland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here