Advertisement

നിരവധി രോഗങ്ങൾക്കുള്ള മരുന്നുകൾ വിലക്കുറവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി നൽകി; പ്രധാനമന്ത്രി

March 7, 2022
Google News 1 minute Read

ജൻ ഔഷധി കേന്ദ്രങ്ങൾ കേവലം ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് മരുന്ന് നൽകുന്ന സ്ഥലം മാത്രമല്ല, മരുന്നുകൾ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമായതിനാൽ ജനങ്ങൾക്ക് ഇവിടങ്ങളിൽ നിന്ന് മാനസികമായ ആശ്വാസവും ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു രൂപ വിലയുള്ള സാനിറ്ററി നാപ്കിൻ വിജയമായതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത്തരത്തിലുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…

ജൻ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസ് മുഖേന ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഇതുവരെ 8,500 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി.

ഈ കേന്ദ്രങ്ങൾ കേവലം ഗവൺമെന്റ് സ്റ്റോറുകൾ എന്നതിനപ്പുറം സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥലമാണ്. ക്യാൻസർ, ക്ഷയം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള 800ലധികം മരുന്നുകളുടെ വില ഗവൺമെന്റ് നിയന്ത്രിച്ചതായി അദ്ദേഹം അറിയിച്ചു.

സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു തീരുമാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ”സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റുകളിൽ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ”-പ്രധാനമന്ത്രി അറിയിച്ചു.

Story Highlights: govt-controls-price-of-medicines-for-diseases-narendra-modi-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here