സിഎ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 16-ാം റാങ്ക് കരസ്ഥമാക്കി ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
കൊമേഴ്‌സിലെ വിദ്യാർത്ഥി

സിഎ ഇന്റർമീഡിയറ്റ് പരീക്ഷയിൽ ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ
വിദ്യാർത്ഥിയായ അമ്രത് ഹാരിസ് അഖിലേന്ത്യാ റാങ്കിൽ 16-ാം റാങ്ക് കരസ്ഥമാക്കി.
2021 ഡിസംബറിൽ നടന്ന പരീക്ഷയിൽ 800-ൽ 633 എന്ന ഉയർന്ന സ്കോറോടെയാണ് അമ്രത് ഹാരിസ് ഈ നേട്ടം കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് പരീക്ഷയ്ക്ക് ശ്രമിച്ച വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനവും ഈ മിടുക്കി സ്വന്തമാക്കി.
ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ അമ്രത് നടത്തിയ കഠിനാധ്വാനവും നിശ്ചയദാർഢ്യവും എടുത്തുകാട്ടുന്നതിൽ ലക്ഷ്യയ്ക്ക് ആവേശവും അഭിമാനവുമുണ്ട്. ഒരാളുടെ പഠനത്തിൽ നിശ്ചയദാർഢ്യവും ശ്രദ്ധയും അച്ചടക്കവും കൊണ്ട് നമുക്ക് എന്ത് നേടാനാകും എന്നതിനുള്ള ഒരു സൂചനയാണിത്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറുക എന്നത് നിസാരമായ ഒന്നല്ല. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ കടമ്പകൾ പലതാണ്. ദൃഢനിശ്ചയവും കഠിനപ്രയത്നവും അതിനു ചുക്കാൻ പിടിക്കുമ്പോൾ, അതിനൊപ്പം വിദ്യാർത്ഥിക്കാവശ്യം ആത്മവിശ്വാസവും നിരന്തരമായ പരിശീലനവുമാണ്. അത്തരത്തിൽ ചിട്ടയായ പരിശീലനവും ആത്മവിശ്വാസവും ലക്ഷ്യ ഉറപ്പുവരുത്തിയെന്ന് അമ്രത് ഹാരിസ് പറഞ്ഞു.
നിങ്ങൾ തെരഞ്ഞെടുത്ത കോഴ്സിൽ, നിങ്ങൾക്ക് മുന്നേ പോകുന്നവരുടെ വിജയകഥകളും അതിൽ പ്രധാനമാണ്. നിരവധി ആളുകളാണ് ലക്ഷ്യയുടെ മികച്ച കോച്ചിംഗിലൂടെ ലക്ഷ്യത്തിലെത്തിയത്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ പരിശീലനം നിങ്ങളുടെ പ്രതീക്ഷകൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു. കൃത്യമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ആ കടമ്പ മറികടക്കാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു.
Story Highlights: Lakshya Student 16th rank in CA Intermediate Examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here