നവാബ് മാലിക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് 14 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍.തെക്കന്‍ മുംബൈയിലെ ഇ.ഡി ഓഫീസില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 23നാണ് നവാബിനെ അറസ്റ്റ് ചെയ്തത്.
Read Also : ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍
കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ വ്യാഴാഴ്ച മാലിക്കിനെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം കസ്റ്റഡി ഇന്നത്തേയ്ക്ക് വരെയാണ് നീട്ടിനല്‍കിയിരുന്നത്. ദാവൂദ് ഇബ്രാഹിമിനെതിരെയും കൂട്ടാളികള്‍ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഇ.ഡി നവാബ് മാലിക്കിനെതിരെയും കേസെടുത്തത്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കള്‍ തുച്ഛ വിലയ്ക്ക് മാലിക് വാങ്ങിയെന്നും ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുമായാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
Story Highlights: Nawab Malik in judicial custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here