ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില്‍

കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. രാവിലെ 10.30 നാണ് യോഗം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമര പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ഇതുവരെ സ്വീകരിച്ച സമര മാര്‍ഗങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് പാര്‍ട്ടിക്കകത്ത് തന്നെ ഒരു വിഭാഗം വിമര്‍ശമുന്നയിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താകും ഭാവി സമരപരിപാടികള്‍ക്ക് രൂപം നല്‍കുക.
വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്ജനങ്ങളിലേക്കെത്തിക്കാനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്ക്കരിക്കുക, ബൂത്ത് തലം മുതലുള്ള പുനഃസംഘടന തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നങ്ങള്‍ക്കെതിരായ സമരപരിപാടികള്‍ വിപുലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നേതൃയോഗത്തില്‍ തീരുമാനമുണ്ടാകും.
Story Highlights: BJP state leadership meeting in Alappuzha today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here