ഇന്നത്തെ പ്രധാന വാർത്തകൾ (08- 03 – 2022 )

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ( march 8 news round up )
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം. ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി
കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി.ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്‌കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി.
ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് മുൻഭർത്താവ്
ഇടുക്കി മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അഞ്ച് നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍; മനുഷ്യത്വ ഇടനാഴികള്‍ തുറക്കും; റഷ്യ
റഷ്യ–യുക്രൈൻ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്കൊടുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്,ഖാർകീവ്,സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നി നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോ സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഒഴിപ്പിക്കലിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
Story Highlights: march 8 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here