Advertisement

പാലക്കാട്ട് മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

March 8, 2022
Google News 1 minute Read

പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിൻ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…

അതേസമയം വർക്കലയിലെ തീപിടിത്തം, 5 പേരും മരിച്ചത് പുക ശ്വസിച്ച്. ഡിഐജി നിശാന്തിനിയുടെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു. തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.

Story Highlights: medical-student-commits-suicide-in-palakkad-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here