യുക്രൈനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത് 20 ലക്ഷം പേര്‍ക്കെന്ന് യു എന്‍ ഏജന്‍സി

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം സൃഷ്ടിച്ചതെന്ന് ഏജന്‍സി വിലയിരുത്തി. യുദ്ധം കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്തോറും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇവരെ സ്വാദതം ചെയ്യാനുള്ളാഹചര്യം പരിമിതമാകുമെന്നും ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കൊല്ലപ്പെട്ടത് ആകെ 474 സാധാരണക്കാരെന്ന കണക്ക് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരുന്നു. 861 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ യുഎന്‍ അറിയിച്ചു.
അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
യുക്രൈനിലെ അഞ്ച് നഗരങ്ങല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
വെടിനിര്‍ത്തല്‍ വന്നതോടെ യുക്രൈനിലെ സുമിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 694 വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സുമിയില്‍ നിന്ന് പോള്‍ട്ടോവയിലേക്ക് 694 വിദ്യാര്‍ത്ഥികളുമായി 35 ബസുകള്‍ യാത്ര തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും രക്ഷാദൗത്യം നേരിട്ട് നിരീക്ഷിക്കുകയാണ്.
Story Highlights: two million refugees ukraine says un agency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here