അങ്കമാലിയില്‍ യുവതിക്ക് ക്രൂരമര്‍ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം

അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമര്‍ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റു. മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. യുവതി അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവിന്റെ അമ്മ തന്നെ ഭര്‍തൃവീട്ടില്‍ വച്ച് നിരവധി തവണ മര്‍ദിച്ചിരുന്നതായി യുവതി ട്വന്റിഫോറിനോട് പറഞ്ഞു. ഭര്‍ത്താവിന്റെ അനുജനും തന്നെ ഉപദ്രവിച്ചു. ഒരാഴ്ചയോളം തന്നെ പട്ടിണിക്കിട്ടു. ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകിയെന്നും യുവതി പറഞ്ഞു.
Read Also : രണ്ടര വയസുകാരിക്ക് മര്‍ദനം; ആന്റണി ടിജിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പിതാവ്
ഭര്‍ത്താവിന്റെ അമ്മയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് കാരണമാണ് മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു.
Story Highlights: Woman brutally beaten
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here