റെയിൽ പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു; യുവാവിൻ്റെ കൈ അറ്റു

ആലുവയിൽ റെയിൽ പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിൻ്റെ കൈ അറ്റു. തമിഴ്നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലത് കൈ ആണ് മുറിഞ്ഞത്. ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയിൽ പാത മുറിച്ച് കടക്കുമ്പോഴാണ് ലക്ഷ്മിപതി അപകടത്തിൽപ്പെട്ടത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശദാബ്ദിയാണ് ഇടിച്ചത്.
Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…
ട്രാക്കിൽ ചോര വാർന്ന് കിടന്ന ഇയാളെ റെയിൽവെ ഉദ്യോഗസ്ഥരും ലോക്കൽ പൊലീസ് ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആലുവ പുളിഞ്ചുവട് റെയിൽ പാതയിൽ വളവുള്ള ഭാഗമാണ്.അതിനാൽ ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. റെയിൽവെ ലൈൻ മുറിച്ച്കടക്കുന്ന പ്രദേശവുമായി പരിചയമില്ലാത്ത ഇതരനാട്ടുകാരാണ് മിക്കവാറും അപകടത്തിൽപ്പെടുന്നത്. ലക്ഷ്മിപതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights: youth-met-with-trainaccident-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here