മൃഗങ്ങളെ വേട്ടയാടാന്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കിയയാള്‍ അറസ്റ്റില്‍

മൃഗങ്ങളെ വെടിവച്ച് കൊന്ന് മാംസം കടത്തുന്ന സംഘത്തിന് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലാണ് സംഭവം. അഞ്ചല്‍ വിളക്കുപാറ എണ്ണപ്പന തോട്ടത്തില്‍ മേയാന്‍ വിടുന്ന പശുക്കളെ വെടിവെക്കുന്ന സംഘത്തിനാണ് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ കൈമാറിയത്.
കൊല്ലം കടയ്ക്കല്‍ ഐരക്കുഴി പാറക്കാട് സിജു ഭവനില്‍ സജീവിനെയാണ് (60) ഏരൂര്‍ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പടക്ക വില്‍പ്പനയുടെ മറവിലാണ് പ്രതി സ്‌ഫോടക വസ്തുക്കള്‍ രഹസ്യമായി വിറ്റിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also : ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു
കേസിലെ മുഖ്യ പ്രതിയായ യുട്യൂബര്‍ റജീഫിന് മൃഗവേട്ടയ്ക്കായി തോക്കില്‍ നിറക്കാനുള്ള ഗണ്‍പൗഡര്‍ നല്‍കിയത് സജീവാണ്. പടക്ക വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവിലാണ് ഇയാള്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ വില്പന നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. കന്നുകാലി മോഷണ സംഘത്തിലെ നാലാമനാണ് ഇപ്പോള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights: Man arrested for providing explosives to hunt animals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here