Advertisement

പന്നിയങ്കര ടോള്‍ പ്ലാസയില്‍ എ.ഐ.വൈ.എഫ്‌ പ്രതിഷേധം; പൊലീസ് ലാത്തിവീശി

March 9, 2022
1 minute Read

വടക്കുഞ്ചേരി മണ്ണുത്തി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവിടെ ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്ക് സൗജന്യയാത്ര നല്‍കാമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ഈ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

രാത്രി 12 മണിക്ക് ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ അല്‍പ്പസമയം സംഘര്‍ഷാവസ്ഥയുണ്ടായി.

Read Also : സംസ്ഥാനത്ത് ഇന്ന് 1791 പേർക്ക് കൊവിഡ്, 1871 പേര്‍ക്ക് രോഗമുക്തി; ടിപിആർ 5.57%

പൊലീസ് ലാത്തിവീശിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇപ്പോള്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. ടോള്‍ പ്ലാസയുടെ ഇരുഭാഗത്തും പ്രവര്‍ത്തകര്‍ സംഘടിച്ച് സമരം തുടരുകയാണ്. അതേസമയം ടോള്‍ പിരിവ് ഇപ്പോഴും മുറയ്ക്ക് നടക്കുന്നുണ്ട്.

Story Highlights: Protest at Panniyankara toll plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top