ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാള്‍ റിമാന്‍ഡില്‍
ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാളെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലിനെയാണ് (26) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.
Read Also : ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു
കഴിഞ്ഞ 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മിസിംഗ് കേസെടുത്തതിന് പിന്നാലെ, അജ്മലിനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും പൊലീസില്‍ പരാതി നല്‍കി. രണ്ട് മിസ്സിംഗ് കേസുകളും അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് ലഹസ്യവിവരം ലഭിച്ചത്. പൊലീസ് കോട്ടയത്തു നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
നിലവിലുള്ള ഭാര്യയെയും അജ്മല്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ആലുവ പൊലീസ് പറഞ്ഞു. ഒളിച്ചോടിയ യുവതിയുടെ വീട് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കണ്ടെത്തിയത്.
Story Highlights: The young man who went with his girlfriend is in jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here