പന്നിയുടെ ഹൃദയം സ്വീകരിച്ച 57കാരന്‍ മരിച്ചു

പന്നിയുടെ ഹൃദയം ശസ്ത്രക്രിയിലൂടെ സ്വീകരിച്ച 57കാരന്‍ മരിച്ചു. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് ആണ് മരിച്ചത്. രണ്ടുമാസം മുന്‍പാണ് അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ബെനറ്റിന്റെ ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റിന്റെ ശസ്ത്രക്രിയ ആരോഗ്യ രംഗത്ത് അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പായിരുന്നു.
‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. ഇതായിരുന്നു ശസ്ത്രക്രിയക്ക് മുന്‍പായി ഡേവിഡ് ബെനറ്റ് പറഞ്ഞത്. ശസ്ത്രക്രിയക്ക് മുന്‍പ് ഗുരുതരാവസ്ഥയിലായിരുന്നു ബെനറ്റിന്റെ ആരോഗ്യനില.
Read Also : മനുഷ്യന് പന്നിയുടെ ഹൃദയമോ? അറിയാം സെനോട്രാൻസ്പ്ലാന്റേഷനെ കുറിച്ച്
ബെനറ്റിന് മാറ്റിവയ്ക്കാന്‍ മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചെങ്കിലും അത് കിട്ടാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്.
Story Highlights: 57-year-old man who received a pig’s heart has died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here