അബുദബിയില്‍ മാസ്‌ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍

മാസ്‌ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബുദബി. സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസിന് പുറത്ത് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് അബുദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് അറിയിച്ചു. ആളുകള്‍ തമ്മില്‍ സാമൂഹിക അകലവും നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചത്. അബുദബി എമിറേറ്റില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിന് പുറത്ത് മാസ്‌ക് ധരിക്കേണ്ടതില്ല. കായിക മത്സരങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്.
Read Also : മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം
സ്‌കൂള്‍ ബസുകള്‍ക്ക് 100 ശതമാനം ശേഷിയില്‍ ഇനിമുതല്‍ സര്‍വീസ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ നിബന്ധനകള്‍ അനുസരിച്ച് ഗ്രേഡ് രണ്ടിനും അതിനുമുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസിനുള്ളില്‍ മാസ്‌ക് ധരിക്കണം. അബുദബി അടിയന്തര ദുരന്ത നിവാരണ സമിതിയുടെ അംഗീകാരത്തോടെയാണ് നടപടി. നേരത്തെ ദുബായി എമിറേറ്റിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസിന് പുറത്ത് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയിരുന്നു.
Story Highlights: abudabi covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here