കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ബെന്നി ബഹനാന്‍; കോണ്‍ഗ്രസ് ആത്മ വിമര്‍ശനം നടത്തണം

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് കോണ്‍ഗ്രസ് ആത്മവിമര്‍ശനം നടത്തുകയും സമയബന്ധിതമായി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാവുകയും വേണമെന്ന് ബെന്നി ബഹനാന്‍ എംപി തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് കോണ്‍ഗ്രസ് ആയിരുന്നു. യുപിയില്‍ സമാജ് വാദി പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. അവിടെ ഒറ്റയ്ക്ക് മത്സരിച്ചത് ഗുണം ചെയ്‌തോ എന്ന് പരിശോധിക്കണം. പഞ്ചാബില്‍ നേതൃനിരയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും പരിശോധിച്ച് ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം. ബിജെപി ശക്തി പ്രാപിക്കുന്നു എന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ടാകണം.
ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസില്‍ കേന്ദ്രീകരിച്ചില്ല. ബിജെപി വിരുദ്ധ കക്ഷികളുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ബിജെപിക്കെതിരേ ബദല്‍ ശക്തിയായി ഉയര്‍ന്നു വരേണ്ട കോണ്‍ഗ്രസിന്റെ തകര്‍ച്ച രാജ്യത്തിന് ഗുണം ചെയ്യില്ല. നേതൃത്വത്തിലുള്ള ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തേണ്ട അവസരമല്ലിത്. പാര്‍ട്ടി നേതൃത്വം സ്വയം വിമര്‍ശനം നടത്തണം. അടിയന്തിര തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
Story Highlights: Benny Bahnan against the Congress leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here