‘പുതുപള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജനം വന്‍ ഭൂരിപക്ഷം നല്‍കും’; ബെന്നി ബഹനാന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. പുതുപള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജനം വന്‍ ഭൂരിപക്ഷം നല്‍കുമെന്ന് ബെന്നി ബഹനാന്‍ എംപി പറഞ്ഞു. പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരുടെയും നാടിന്റെയും താത്പര്യം പരിഗണിച്ച് സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകുമെന്ന് ബെന്നി ബഹനാന്‍ ട്വന്റി ഫോറിനോട് പ്രതികരിച്ചു.(congress MP Benny Behanan about Puthuppally byelection)
ഉമ്മന്‍ ചാണ്ടിക്ക് ശേഷം ആരെന്നതില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനം പാര്‍ട്ടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണു പുതുപ്പള്ളി വേദിയാകുന്നത്. 2 ഉപതിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണെന്ന പ്രത്യേകതയുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കിയിരുന്നു. മകന്‍ ചാണ്ടി ഉമ്മന്റെ പേര് സ്വാഭാവികമായും ഉയരുന്നുണ്ട്. മുന്‍പ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി.തോമസ് എന്നിവരുടെ പേരുകളാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരിഗണനയിലുണ്ടാവുക.
Story Highlights: congress MP Benny Behanan about Puthuppally byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here