വിജയാഹ്ലാദം : ലഡു വിതരണം ചെയ്ത് ബിജെപി പ്രവർത്തകർ

നാല് സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്ന ബിജെപിയുടെ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തി പ്രവർത്തകർ. ( bjp workers prepare ladu )
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് വ്യക്തമായ ആധിപത്യം ലഭിച്ചത്. ഈ സന്തോഷത്തിൽ മുംബൈയിലെ പാർട്ടി അനുകൂലികൾ മധുരം വിതരണം ചെയ്യുകയാണ്. പാർട്ടി പ്രവർത്തകർ ചേർന്ന് ലഡ്ഡു തയാറാക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read Also : നെഹ്രു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയിൽ കോൺഗ്രസിന് വൻ തിരിച്ചടി
ഉത്തർപ്രദേശിൽ ബിജെപി 274 സീറ്റുകളിലാണ് മുന്നേറുന്നത്. സമാജ്വാദി പാർട്ടി 122 സീറ്റും, കോൺഗ്രസ് രണ്ട് സീറ്റും, ബിഎസ്പി നാല് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡിൽ 41 സീറ്റ് ബിജെപി നേടിയപ്പോൾ കോൺഗ്രസ് 25 സീറ്റും ബിഎസ്പി 2 സീറ്റുമാണ് നേടിയത്. ഗോവയിൽ 19 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോൾ കോൺഗ്രസിന് 12 സീറ്റും, ആം ആദ്മി പാർട്ടിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. മണിപ്പൂരിൽ ബിജെപി 30 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 9 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്.
Story Highlights: bjp workers prepare ladu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here