മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് തോല്‍വി

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 6932 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. ഇതോടെ മുഖ്യമന്ത്രിമാര്‍ തോല്‍ക്കുന്ന പതിവ് രീതിയ്ക്ക് ഇത്തവണയും മാറ്റമില്ല. അതേസമയം, ഒരു സര്‍ക്കാരിനും തുടര്‍ഭരണമുണ്ടാകില്ലെന്ന ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ബിജെപിക്കായി.
ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തോല്‍വിയേറ്റു വാങ്ങിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേസമയം ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് വിജയം നേടി. ഹരിദ്വാറിലെ റൂറല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് അനുപമ ജനവിധി തേടിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു.
47സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരാഖണ്ഡില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 19 സീറ്റുകളിലാണ് കോണ്‍ഗ്രസിനു ലീഡ് ഉള്ളത്.
Story Highlights: CM Pushkar Singh Dhami loses election to Congress Bhuwan Kapri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here