റിസോർട്ടല്ല, ഉത്തരാഖണ്ഡിലുള്ളത് ‘ഹെലികോപ്റ്റർ രാഷ്ട്രീയം’; ചാർട്ടേർഡ് വിമാനവും തയാർ

ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഭരണകക്ഷികളും, പ്രതിപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും സ്ഥാനാർത്ഥികൾ കൂറുമാറുമോ എന്ന പേടിയിലാണ് പ്രതിപക്ഷ പാർട്ടികളെല്ലാം. വിജയിക്കുന്ന സ്ഥാനാർത്ഥികൾ ഒരുകാരണവശാലും മറുകണ്ടം ചാടാതിരിക്കാൻ വലി. മുന്നൊരുക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഗോവയിൽ റിസോർട്ട് രാഷ്ട്രീയമാണെങ്കിൽ ഉത്തരാഖണ്ഡിൽ അത് ഹെലികോപ്റ്റർ രാഷ്ട്രീയമാണ്. ( helicopter politics in uttarakhand )
ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനാണ്. കോൺഗ്രസിൽ നിന്ന് വിജയിക്കുന്ന ഒരാൾ പോലും മറുപക്ഷത്തേക്ക് പോകരുതെന്ന ഉറപ്പുവരുത്തണമെന്ന വലിയ ചുമതലയാണ് പാർട്ടി ബാഗലിന് നൽകിയിരിക്കുന്നത്. തന്നിലർപ്പിച്ച ചുമതല നിറവേറ്റാൻ എല്ലാ മുൻകരുതലുകളും ബാഗൽ സ്വീകരിച്ചു കഴിഞ്ഞു. പതിവ് റിസോർട്ട് രാഷ്ട്രീയത്തിൽ നിന്ന് മാറി ഹെലികോപ്റ്റർ രാഷ്ട്രീയം എന്ന ചീട്ടാണ് ബാഗൽ പുറത്തിറക്കിയിരിക്കുന്നത്.
വിജയിക്കുന്ന സ്ഥാനാർത്ഥികളെ ഉടൻ മുൻകൂട്ടി തയാറാക്കി നിർത്തിയിരിക്കുന്ന ഹെലികോപ്റ്ററിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് കോൺഗ്രസിന്റെ പദ്ധതി. ഡെഹറാഡൂണിലേക്കാകും ഈ ഹെലികോപ്റ്റർ പറക്കുക എന്നാണ് വിവരം. വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ എല്ലാ വിജയികളെയും കൂട്ടി പറക്കാൻ ചാർട്ടേർഡ് വിമാനവും തയാറാണ്. റായ്പൂരിലേക്കും വിമാനം പറക്കുക.
Read Also : ‘കൂറുമാറ്റ പേടി’; ഗോവയിൽ റിസോർട്ടുകൾ സജീവം
സംസ്ഥാനത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്‌സിറ്റ പോൾ ഫല പ്രവചനത്തേക്കാൾ വലിയ സംഖ്യയാകും ബിജെപിക്ക് ലഭിക്കുകയെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രതികരിച്ചു.
Story Highlights: helicopter politics in uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here