പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ

പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. ( malavika sood trails in punjab )
പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്. എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽ മുന്നിലും, ജസ്വന്ത് നഗറിൽ ശിവപാൽ യാദവ് പിന്നിലുമാണ്.
Read Also : സോനു സൂദ് കോൺഗ്രസിൽ ചേർന്നോ? [24 Fact Check]
നവംബർ 14നാണ് വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ് അറിയിച്ചത്. ചണ്ഡീഗഡിലെ മോഗയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. തുടർന്ന് ജനുവരി 11 ന് മാളവിക കോൺഗ്രസിൽ അംഗത്വമെടുത്തു. സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നതിനിടെയായിരുന്നു സഹോദരിയുടെ രാഷ്ട്രീയ പ്രവേശനം.
Story Highlights: malavika sood trails in punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here