പഞ്ചാബ്; ഫലം കണ്ടത് ഡെല്‍ഹി മോഡല്‍ പ്രചാരണം

പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഡെല്‍ഹി മോഡല്‍ ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിയത് എഎപിയുടെ വിജയത്തില്‍ നിര്‍ണായകമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ പ്രസംഗത്തിലുടനീളം ഡെല്‍ഹി മോഡല്‍ പ്രയോഗം ആവര്‍ത്തിച്ചു. ആരോഗ്യം, വൈദ്യുതി, വെള്ളം, ഗുണനിലവാരമുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് പഞ്ചാബില്‍ എഎപിക്ക് മുന്‍തൂക്കം നല്‍കിയത്.
ആരോഗ്യമേഖലയും വിദ്യാഭ്യാസവും ഏറക്കുറേ സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒരു സംസ്ഥാനം എന്ന നിലയില്‍ ഈ മുദ്രാവാക്യങ്ങള്‍ എഎപിക്ക് ഗുണം ചെയ്തു. ആം ആദ്മിക്ക് ശക്തമായ പിന്തുണ ലഭിച്ചത് യുവാക്കളില്‍ നിന്നും സ്ത്രീ വോട്ടര്‍മാരില്‍ നിന്നുമാണ് എന്നത് ശ്രദ്ധേയമാണ്. പഞ്ചാബിലെ അഴിമതി വേരോടെ പിഴുതെറിയുമെന്ന കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങളെ കുറച്ചൊന്നുമല്ല സ്വാധിനിച്ചത്. ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവതീ, യുവാക്കള്‍ കൂട്ടത്തോടെ ആം ആദ്മിക്ക് വോട്ട് ചെയ്തതാണ് ഇത്രയും വലിയ ജയത്തിന് പിന്നില്‍.
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്ദാനം സ്ത്രീ വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഡെല്‍ഹിയെ ചൂണ്ടിക്കാട്ടി വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചതോടെ എഎപിക്ക് വോട്ടുകളൊഴുകി. ഭഗവന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും പാര്‍ട്ടിയുടെ നീക്കങ്ങളില്‍ ഏറെ നിര്‍ണായകമായി.
Read Also : പഞ്ചാബ്; 90 സീറ്റില്‍ എ.എ.പി മുന്നില്‍
ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ ഹീറോ പര്യവേഷം ലഭിക്കുന്നത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മാനിനാണ്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് എ.എ.പി 90 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അതായത് അടുത്ത മുഖ്യമന്ത്രി ഭഗവന്ത് തന്നെയെന്ന് ഉറപ്പ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു.
ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയ ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷക പ്രക്ഷോഭവും പഞ്ചാബിലെ ഭരണമാറ്റത്തിന് കളമൊരുക്കി. പഞ്ചാബില്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.
Story Highlights: Punjab; The result was the Delhi model campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here