സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി വരുന്നു

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നു. വര്‍ഷത്തില്‍ 9600 റിയാലാണ് ലെവി അടയ്ക്കേണ്ടത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തീരുമാനം തിരിച്ചടിയാകും. ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗമാണ് രാജ്യത്തെ വീട്ടുഡ്രൈവര്‍മാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരന്മാരും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള വിദേശികളും അധികമുള്ള ഓരോ തൊഴിലാളിക്കും ലെവി അടയ്ക്കണം. പ്രതിമാസം 800 റിയാലാണ് അടയ്ക്കേണ്ടത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.
ഈ വര്‍ഷം മെയ് 22ന് പ്രാബല്യത്തില്‍ വരുന്ന ആദ്യഘട്ടത്തില്‍ പുതുതായി സൗദിയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ലെവി അടയ്ക്കേണ്ടിവരിക. നിലവില്‍ സൗദിയിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം മെയ് മാസത്തില്‍ ലെവി പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക തൊഴിലാളികള്‍ അല്ലാത്ത, നിലവില്‍ സൗദിയില്‍ മറ്റ് തൊഴിലുകള്‍ ചെയ്യുന്നവരില്‍ നിന്നും പ്രതിമാസം 800 റിയാല്‍ വീതം ലെവി ഈടാക്കുന്നുണ്ട്.
Read Also : വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി കുവൈറ്റ് ജല-വൈദ്യുതി മന്ത്രാലയം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടി ലെവി ചുമത്താനുള്ള തീരുമാനം മലയാൡകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും. ലെവി ഒഴിവായിക്കിട്ടാന്‍ ഗാര്‍ഹിക തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്ന പ്രവണതയും ഇതോടെ അവസാനിക്കും.
Story Highlights: Saudi imposes levy on domestic workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here